നിങ്ങൾ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നടൻ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീൻ, സണ്ണി വെയ്ൻ, അലൻസിയർ, സെന്തിൽ എന്നിവരെ ആണ് ആസിഫ് കുറ്റവും ശിക്ഷയും ചലഞ്ചു ചെയ്തത്.
നിങ്ങൾ ചെയ്ത രസകരമായ ഒരു കുറ്റവും അതിന് നിങ്ങൾക്ക് ലഭിച്ച ശിക്ഷയും 5 മിനിറ്റിൽ കുറഞ്ഞ ഒരു വീഡിയോ #KuttavumShikshayum എന്ന ഹാഷ്ടാഗുമായീ പോസ്റ്റ് ചെയ്യുക. ഈ പോസ്റ്റിന്റെ പ്രൈവസി പബ്ലിക് ആക്കി വെക്കാൻ മറക്കരുത്. കൂടാതെ നിങ്ങളുടെ Friends-നെ Tag ചെയ്ത് ചാലഞ്ച് ചെയ്യുക.
And I am challenging @
KuttavumShikshayum #KuttavumShikshayumChallenge
ഏറ്റവും രസകരമായ കുറ്റവും ശിക്ഷയും പങ്ക് വെക്കുന്ന ആളിന്റെ പേര് ആസിഫ് അലിയുടെ Instagram, Facebook പേജുകളിലൂടെ May 27-ന് അനൗൺസ് ചെയ്ത് ഒരു നല്ല സമ്മാനം നൽകുന്നതായിരിക്കും.
എന്റെ പോലീസ് അനുഭവം മെയ് 27-ന് ‘കുറ്റവും ശിക്ഷയും’ സിനിമയിലൂടെ നിങ്ങളുമായി ഞാൻ പങ്ക് വെക്കുമെന്ന് ആസിഫ് അലി പറഞ്ഞു.
പോലീസ് ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് കുറ്റവും ശിക്ഷയും. കാസർഗോഡ് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആറാണ് കുറ്റവും ശിക്ഷയും നിർമ്മിക്കുന്നത്.
