തൃശൂര്‍: ഓട്ടിസം കുട്ടികളുടെ സംരക്ഷണം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ഓട്ടിസം കുട്ടികളുടെ ലോകത്തേയ്ക്ക് പോകാന്‍ നാം തയാറാകേണ്ടതുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്‌പെക്ട്രം എന്ന ഒരു പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ലോക ഓട്ടിസം അവബോധ ദിനത്തില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പും നിപ് മറും എസ്എന്‍എ സി നാഷണല്‍ ട്രസ്റ്റും സംയുക്തമായി തൃശൂരില്‍ നടത്തിയ സംസ്ഥാന തല ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
‘ നിങ്ങളും ഞങ്ങളുടെ മക്കളാണ്, നിങ്ങളെ ഞങ്ങള്‍ കൈവിടില്ല’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. എംഎല്‍എ പി. ബാലചന്ദ്രന്‍മേയര്‍ എം.കെ. വര്‍ഗീസ്, കൗണ്‍സിലര്‍ സിന്ധു ആന്റോ ചാക്കോള, സാമൂഹ്യ നീതി വകുപ്പ് ജോയ്ന്റ് ഡയറക്ടര്‍ സുബാഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.
എസ്എന്‍ എസി ഡയരക്ടര്‍ ഡി. ജേക്കബ് സ്വാഗതവും നിപ്മര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓട്ടിസം കുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികള്‍ നടന്നു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഓട്ടിസം കുട്ടികളുടെ ആനന്ദ നടത്തവും സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പ് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി.
