നാസ്തിക് നേഷന്‍ സംഘടനയ്ക്ക് എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍

നാസ്തിക് നേഷന്‍ സംഘടനയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണലില്‍ അഫിലിയേഷന്‍ ലഭിച്ചു. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ സംഘടനയായ എത്തീയിസ്റ്റ് അലിയന്‍സ് ഇന്റര്‍നാഷണല്‍ ഐക്യരാഷ്ട്രസഭയില്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് അനുവദിച്ചിട്ടുള്ള സംഘടനയാണ്. മതനിരപേക്ഷത, മാനവികത എന്നിവ പ്രചരിപ്പിക്കുന്നതിനു ഇത് നിലകൊള്ളുന്നു. സംഘടന അതേ ലക്ഷ്യത്തോടു പ്രവര്‍ത്തിക്കുന്ന ജനാധിപത്യമാതൃകയിലും സുതാര്യതയോടെയും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ അംഗീകാരം ലഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ഒരേയൊരു സംഘടനയുമാണ് നാസ്തിക് നേഷന്‍. സംഘനയുടെ ജനറല്‍ സെക്രട്ടറി നാഗേഷ് ചാര്‍വാകം, പ്രസിഡന്റ് കണ്ണന്‍ ശിവറാം, ട്രഷറര്‍ സീതാലക്ഷ്മി എന്നിവര്‍ പ്രസ്താവയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *