നാളെ ബജറ്റ് അവതരിപ്പിക്കുന്നതിന് ഭാഗമായി കേരളത്തിലെ എല്ലാ വിഭാഗം ജനതയുടെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ജനത്തിനെ ദൈനംദിനജീവിതത്തില്‍ കടുത്ത ബാധ്യത ഏല്‍പ്പിക്കാതെ, എന്നാല്‍ സംസ്ഥാനത്തിന് വരുമാനം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവുകള്‍ക്ക് ബജറ്റില്‍ ശുപാര്‍ശ ഉണ്ടായേക്കും. മൃഗസംരക്ഷണ,പരിപാലന മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കും. സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന പെട്രോളിനും ഡീസലിനും നികുതി വര്‍ദ്ധിപ്പിക്കില്ല. ഇന്ദിരാ വിലവര്‍ധന പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴിയുള്ള ഇടപെടല്‍ ഉണ്ടാകും.
