കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണിമുതൽ വൈകീട്ട് 6 മണിവരെ റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശത്തെയും ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
