പത്തനാപുരം:പത്തനാപുരം പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ് സംഘം.
ഇലയിൽ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയിൽ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു പൂജകളും മറ്റും. മുപ്പത് ലക്ഷത്തോളം രൂപയുടെ സ്വർണവും പണവുമാണ് ലോക്കർ പൊളിച്ച് ഇവിടെ നിന്നും കവർന്നത്.
മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ഇരു ലോക്കറുകളുടെയും പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. രേഖകള്‍ സൂക്ഷിച്ചിരുന്ന അലമാരയും തുറന്നനിലയിലാണ്.

 
                                            