മന്ത്രി നവാബ് മാലിക്കിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി എംഎൽഎമാർ. നിലവിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ വിജിലൻസ് കസ്റ്റഡിയിൽ ഉള്ള നവാബ് മാലിക്ക് രാജിവെയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
മഹാരാഷ്‌ട്ര നിയമസഭയ്‌ക്ക് മുൻപിൽ കുത്തിയിരുന്നാണ് ബിജെപി എംഎൽഎമാർ പ്രതിഷേധിക്കുന്നത്.എന്നാൽ മാലിക് മന്ത്രിയായി തുടരുമെന്നും അദ്ദേഹത്തിന്റെ ചുമതലകൾ താൽക്കാലികമായി മാത്രം മറ്റ് വ്യക്തികൾക്ക് കൈമാറുമെന്നും എൻസിപി അധ്യക്ഷനും മഹാരാഷ്‌ട്ര മന്ത്രിയുമായ ജയന്ത് പാട്ടീൽ അറിയിച്ചു. നവാബ് മാലിക്ക് നിർവഹിച്ചിരുന്ന എൻസിപിയുടെ മുംബൈ അദ്ധ്യക്ഷന്റെ ചുമതല താൽക്കാലികമായി നരേന്ദ്ര റാണെയ്‌ക്കും രാഖി ജാദവിനും നൽകും. മാലിക്കിന്റെ മറ്റ് ചുമതലകളും ഇത്തത്തിൽ മറ്റുള്ളവർക്ക് വീതിച്ച് നൽകും. മാലിക്കിന് നീതി ലഭിക്കുന്നത് വരെയുള്ള ബദൽ ക്രമീകരണം മാത്രമാണിതെന്നും പാട്ടീൽ വ്യക്തമാക്കി
