നവദമ്പതികൾക്ക് പൂവമ്പഴം നൽകുന്നത് വെറുതെയല്ല, അറിയണം സവിശേഷ ​ഗുണം, ആവശ്യക്കാർ വർദ്ധിക്കാൻ ഇതും ഒരു കാരണം

മലയാളികളുടെ ഇഷ്ട വിഭവമാണ് വാഴപ്പഴം. രാവിലെ പുട്ടിനൊപ്പവും ഉച്ചയ്ക്ക് സദ്യയിലും ഒക്കെ വാഴപ്പഴം സ്ഥാനം പിടിക്കാറുമുണ്ട്. ദഹന സംബന്ധമായ മിക്ക പ്രശ്നങ്ങൾക്കും വാഴപ്പഴം നല്ലതാണ്. കദളിപ്പഴം, പൂവമ്പഴം, നേന്ത്രപ്പഴം എന്നിങ്ങനെ വാഴപ്പഴങ്ങൾ പലതരത്തിലുണ്ട്. ഇവയുടെ ഗുണങ്ങളും പലതാണ്. ഇക്കൂട്ടത്തിൽ വൈറ്റമിൻ ബിയും പൊട്ടാസ്യവും ധാരാളം കാണപ്പെടുന്നത് പൂവമ്പഴത്തിലാണ്. വിവാഹത്തിന് ശേഷം നവദമ്പതികൾക്ക് പൂവമ്പഴം നൽകാറുണ്ടെങ്കിലും അതിന്റെ പിന്നിലെ കാരണം പലർക്കും അറിയില്ലെന്നാണ് സത്യം.

പോഷങ്ങളുടെ കലവറയായ പൂവമ്പഴം കാമ വർദ്ധക സഹായിയാണെന്നും പറയപ്പെടുന്നു. കേരളത്തിൽ വിവാഹം കഴിഞ്ഞയുടൻ നവദമ്പതികൾ പൂവമ്പഴം കഴിക്കുന്നത് ഇക്കാരണം കൊണ്ടുകൂടിയാണ്. ഈ പഴത്തിലടങ്ങിയിരിക്കുന്ന ചില രാസ വസ്തുക്കൾക്ക് നമ്മുടെ ഉത്സാഹവും ആത്മ വിശ്വാസവുമൊക്കെ വർദ്ധിപ്പിക്കുന്ന തരത്തിൽ തലച്ചോറിനെ പ്രവർത്തിക്കുന്നു. രാജ്യത്തെ ചില മതവിശ്വാസികൾ ഈ പഴം ഉർവരതാ ദേവതകൾക്ക് വഴിപാടായി സമർപ്പിക്കാറുണ്ട്.

തുച്ഛമായ ചെലവിൽ കൃഷി ചെയ്യാമെന്നാണ് പൂവൻ വാഴയുടെ ഏറ്റവും വലിയ പ്രത്യേകത. പരമാവധി 350 രൂപമാത്രമാണ് ഒരു വാഴയ്ക്ക് ചെലവ്. മേയ് മാസത്തിൽ കന്ന് വച്ചാൽ മാർച്ച് മാസത്തോടെ വാഴ കുലക്കും. ഒരു കുലയ്ക്ക് ഏകദേശം പതിനഞ്ച് കിലോയോളം തൂക്കമുണ്ടാകും . കിലോയ്ക്ക് അമ്പത് രൂപയോളം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *