- ഭാവന എം.പി
ജീവന്‍ തന്നെ അപടത്തില്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍, ആശ്വാസമേകാനും ജീവന് കൈത്താങ്ങാകാനും ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നമ്മെ തേടിവരാരുണ്ട്. അത് ചിലപ്പോള്‍ പരിചിതരോ, അപരിചിതരോയായ വ്യക്തികളുടെ രൂപത്തിലാകാം. ദൈവത്തിന്റെ മാലാഖാമാരായി തന്നെയാണ് അത്തരത്തിലുള്ള വ്യക്തികളെ നാം കാണുന്നത്.
നന്മ തൊട്ടുണര്‍ത്തി, നമുക്കു മുമ്പില്‍ രക്ഷകരായി അവതരിക്കുന്നവര്‍ ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. അത്തരത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു കൂട്ടം ആളുകള്‍ ഇതാ നമുക്ക് മുമ്പില്‍ ഉണ്ട്. ”മാനവസേവ മാധവ സേവ, മനുഷ്യ സേവനം തന്നെ ഈശ്വര സേവനം” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ ഊര്‍ജസ്വലരായി, നമ്മുടെ സമൂഹത്തില്‍ വേദനകളും കഷ്ടപ്പാടുകളും ദുരിതങ്ങളും പേറുന്നവര്‍ക്ക് ഒരു കൈത്താങ്ങായി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സമൂഹ മനഃസാക്ഷിയെ തൊട്ടുണര്‍ത്തി ബോധവല്‍ക്കരിച്ചു, തങ്ങളുടേതായ ശൈലിയില്‍ യാത്ര ആരംഭിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ‘ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി’യിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി, ദുരിതമനുഭവിക്കുന്നവരുടെ ആശ്രയമായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ അമരക്കാരന്‍, പൊതുപ്രവര്‍ത്തകന്‍ കൂടിയായ രഞ്ജിത്ത് കൊല്ലകോണമാണ്.

ജാതി മത രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും പ്രയോജന പ്രദമാകുന്ന രീതിയിലാണ് BRO പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പല പ്രദേശങ്ങളിലേയും ജനജീവിതവുമായി BRO നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, RCC, ശ്രീചിത്ര, SAT, തൈക്കാട് govt. hospital, ജനറല്‍ ആശുപത്രി, ഗോകുലം മെഡിക്കല്‍ കോളേജ്, PRS, നിംസ് തുടങ്ങിയ ആശുപത്രികളില്‍ BRO സംഘടനയുടെ പ്രവര്‍ത്തകര്‍ രക്തദാനം നല്‍കി വരുന്നു. ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കോവിഡ് 19 രോഗവ്യാപനത്തിലും മുന്‍പ് ഉണ്ടായിട്ടുള്ള ദുരന്തങ്ങളിലും പെട്ടുപോയ സാധാരണക്കാരെ രക്ഷിക്കാന്‍ BROയുടെ സഹായ ഹസ്തങ്ങള്‍ ഉണ്ടായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അതോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലും ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രഞ്ജിത്. അച്ഛനും അമ്മയും രണ്ട് പെങ്ങന്മാരും അടങ്ങുന്ന ഒരു കൊച്ചുകുടുംബം. അച്ഛനും പൊതുപ്രവര്‍ത്തകനായിരുന്നു. അതു കൊണ്ടുതന്നെ താനും പൊതുപ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചു എന്നാണ് രഞ്ജിത്ത് പറയുന്നത്.
സാമ്പത്തികമായോ മറ്റൊരു തരത്തിലുമുള്ള സഹായങ്ങളോ ഒന്നും തന്നെ ഇത്തരം പ്രവൃത്തികളുടെ ഫലമായി ഉണ്ടായിട്ടില്ലെന്ന് രഞ്ജിത്ത് പറയുന്നു. താന്‍ അത് ആഗ്രഹിക്കുന്നുമില്ല. ആദ്യമൊക്കെ രക്തം ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ആ പ്രതിസന്ധികളില്‍ നിന്നെല്ലാം മാറി ഇപ്പോള്‍ വളരെയധികം പ്രതീക്ഷകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് BRO മുന്നോട്ടേക്ക് കുതിക്കുന്നത്.

രക്തദാനം നല്കിയതിന് ആദരവ് ഏറ്റ് വാങ്ങുന്നു
രക്തദാനം, അവയവ ദാനം, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം ഒരുക്കുക, പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക ഉന്നമനം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുക, തൊഴിലില്ലായ്മ പരിഹാരം, മാനസിക ഉന്മേഷത്തിനായി യോഗാ ക്ലാസ്സ്, ജിം, മറ്റു കായിക പരിശീലനങ്ങള്‍, കലാസാഹിത്യ പ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കല്‍, സൗജന്യ ആംബുലന്‍സ് സര്‍വീസ്, നിര്‍ധനര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയവയെല്ലാം BRO ചാരിറ്റബിള്‍ സോസൈറ്റിയുടെ എടുത്തു പറയേണ്ട ലക്ഷ്യങ്ങള്‍ തന്നെയാണ്.

മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ നമ്മുടെ ഉള്ളില്‍ സ്‌നേഹത്തിന്റെ ഒരു കണവും നന്മയും സാമൂഹിക പ്രതിബദ്ധതയും ഉണ്ടായേ തീരൂ. നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ കഷ്ടപ്പെടുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിറകണ്ണുകള്‍ തുടയ്ക്കുവാന്‍ അതിന് വേണ്ടി അല്‍പമെങ്കിലും ആത്മാര്‍ത്ഥതയോടെ നില്‍ക്കാന്‍ താല്പര്യമുള്ളവരെ തനിക്ക് ഒപ്പം ചേര്‍ക്കാന്‍ രഞ്ജിത് ആഗ്രഹിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്കായ ഒരു പ്രത്യേകം ഒരു ഫണ്ട് ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ രഞ്ജിത്തിന് മുന്‍പില്‍ ഉള്ളത്.

ചെയ്യുന്ന പ്രവൃത്തികള്‍ക്കൊന്നും യാതൊരു വിധത്തിലുള്ള പ്രതിഫലവും താന്‍ ആഗ്രഹിക്കുന്നില്ല എന്ന് രഞ്ജിത് പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഇതാ അദ്ദേഹത്തിന് കിട്ടിയ ആദരവുകളും അംഗീകാരങ്ങളും രഞ്ജിത്ത് കൊല്ലകോണം എന്ന വ്യക്തിക്ക് സമൂഹത്തില്‍ തിളക്കമാര്‍ന്ന ഒരു സ്ഥാനം നേടിക്കൊടുത്തു. നിംസ് മെഡിസിറ്റിയില്‍ നിന്നും PRS മാനേജിങ് ഡയറക്ടര്‍ മുരുകന്റെ കൈകളില്‍ നിന്നും രഞ്ജിത്ത് ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.
രക്തദാനത്തില്‍ പങ്കാളികളാകുന്ന ഡോനേഴ്‌സിനും തന്റെ ഫേസ്ബുക്ക് പേജിലൂടെ രക്തദാനത്തില്‍ പങ്കാളിയായതില്‍ രഞ്ജിത്ത് നന്ദി രേഖപ്പെടുത്താറുണ്ട്. രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ പങ്കാളികളായി ഒപ്പം എണ്‍പതോളം NSS വിദ്യാര്‍ത്ഥികളും രഞ്ജിത്തിന്റെ ഒപ്പം ചേരാറുണ്ട്.
രക്തം നല്‍കുന്നവര്‍ക്കും അവര്‍ക്ക് ആവശ്യം വരുന്ന ഘട്ടത്തില്‍ അവരെ സഹായിക്കാനും ഈ സംഘടന തയ്യാറാക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഇതിനു പുറമെ, തന്റെ നിയോജകമണ്ഡലത്തിലെ 38 ആശാ പ്രവര്‍ത്തകരെ രഞ്ജിത്ത് ആദരിച്ചിട്ടുണ്ട്.

ഭാഗമായി നിർദ്ധന വിദ്യാർത്ഥിക്ക് TV വാങ്ങിക്കൊടുക്കുന്നു
രഞ്ജിത്ത് കൊല്ലകോണം എന്ന സാമൂഹ്യപ്രവര്‍ത്തകന് നമ്മോട് പറയാനുള്ളത് ഇതാണ്; ”സമൂഹത്തില്‍ നല്ല പ്രവൃത്തികള്‍ ചെയ്യുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഗാന്ധിജിയെയും മദര്‍ തെരേസയെയും നാം ഇന്നും ഓര്‍ക്കുന്നത് അവര്‍ ചെയ്ത നല്ല പ്രവൃത്തികള്‍ കൊണ്ടാണ്. എത്ര ശക്തിമാനായിരുന്നാലും എത്ര ബുദ്ധിമാനായിരുന്നാലും കയ്യില്‍ എത്ര പണം ഉണ്ടായിരുന്നാലും അതിനു മുകളില്‍ നില്‍ക്കുന്ന സത്യം എന്ന ഊര്‍ജത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു പോളിസി കൂടി എനിക്കുണ്ട്. Hard work never fails… നമ്മള്‍ ചെയുന്ന നല്ല പ്രവര്‍ത്തികളിലൂടെ പുതുതലമുറ നമ്മളെ ഓര്‍ക്കണം”.

