തിരുവനന്തപുരം: അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
രോഗം ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്കും ശരണ്യ വിധേയയായിരുന്നു. അടുത്തകാലത്തായി ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ശരണ്യ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയിരുന്നു.
ഇതിനിടെ രണ്ടുതവണ കൊവിഡ് ബാധിച്ചിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളും ന്യൂമോണിയയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു.
കലാജീവതത്തില് നിന്ന് വിട്ടുനിന്ന കാലത്തും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ അതിജീവനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രേക്ഷകരുമായി ശരണ്യ സംവദിച്ചിരുന്നു.
നിരവധി തെന്നിന്ത്യന്‍ ഭാഷകളിലെ സീരിയലുകളിലും സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. ചാക്കോ രണ്ടാമന് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.
