മലയാളത്തിന്റെ പ്രിയ നടി മിയ ജോര്‍ജ് അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ ഭര്‍ത്താവ്. 2020 സെപ്റ്റംബര്‍ 12നാണ് മിയ ജോര്‍ജ് വ്യവസായിയായ അശ്വിന്‍ ഫിലിപ്പിനെ വിവാഹം ചെയ്തത്
2008-മുതല്‍ മലയാള സിനിമയില്‍ സജീവമായ മിയ 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മാറി
