ദേശീയപാതയിലെ അപകട പരമ്പര;കരാറുകാർക്കും, ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണം. നാട്ടുകാർ

പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗങ്ങളിൽ അശാസ്ത്രീയമായ റോഡ് പ്രവൃത്തി കാരണം നൂറുക്കണക്കിന് വാഹനങ്ങൾ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ കരാറുകാർക്കും, ദേശീയപാത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ കലക്ടർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.സാങ്കേതിക പരിജ്ഞാനമോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കമ്പനിക്ക് കരാർ ലഭിക്കാൻ കരണമായതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മഴ കനത്തു വരുന്ന ഈ സാഹചര്യത്തിൽ അപകട സാധ്യത ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ടെന് നാട്ടുകാർ പറയുന്നു .

നൂറുക്കണക്കിന് അപകടങ്ങൾ നടന്നിട്ടും റോഡിൽ അപായസൂചന നൽകാൻ പോലും കാരാറുകാർ തയ്യാറായിട്ടില്ല. രാപ്പകൽ നാട്ടുകാർ റോഡിൽ കാവൽ നിന്നതിനാലാണ് അപകടങ്ങൾക്ക് ഏറെ കുറവുണ്ടായത്.ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന കേരള -തമഴ്നാട് – കർണാടക അന്തർ സംസ്ഥാന പാതയിലെ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ഡ്രൈവർമാരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *