ആറാട്ടുപുഴ ദേവസംഗമത്തില്‍ പങ്കെടുക്കാനും കൂട്ടിയെഴുന്നള്ളിപ്പ് ദര്‍ശിക്കാനും ആറാട്ട് പുഴയിലേക്ക് വന്‍ ജനപ്രവാഹം.
പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 250ഓളം കലാകാരന്മാര്‍ പഞ്ചാരിമേളത്തില്‍ താഴെ പ്രപഞ്ചം തീര്‍ത്തു. മേളം അവസാനിച്ചതോടെ എഴുന്നള്ളി നില്‍ക്കുന്ന ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിര്‍ത്തിവരെ പോയി. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനു ശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തില്‍ ചാത്തക്കുടം ശാസ്താവിനു ഉത്തരവാദിത്വം ഏല്‍പ്പിച്ച് ശാസ്താവ് തിരികെ ക്ഷേത്രത്തിലേക്ക് പോന്നു. ശാസ്താവ് നിലപാടുതറയില്‍ എത്തിയതോടെ ദേവീദേവന്മാരുടെ പൂരങ്ങള്‍ ആരംഭിച്ചു. തേവര്‍ കൈതവളപ്പില്‍ എത്തുന്നതു വരെയാണ് എഴുന്നള്ളിപ്പുകള്‍.
ഇങ്ങനെ നീളുന്നതാണ് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങള്‍.
