തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ തുടങ്ങും. തുടക്കത്തില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളിലാവും കൂടുതല്‍ സര്‍വീസ് നടത്തുക. ഇരുന്നു യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യവും നിലവില്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലത്തെ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ ഏതെക്കെ സ്ഥലങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക എന്നത് സംബന്ധിച്ച് ചാര്‍ട്ട് തയാറാക്കി വരികയാണെന്ന് സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ ഇളവുകള്‍ സംബന്ധിച്ച് നിലവല്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ഇതേടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായാല്‍ നാളെ മുതല്‍ നടത്താന്‍ ഇരിക്കുന്ന സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..
