ദിവസവും മൂത്രം കുടിക്കുന്നു; വിചിത്ര ശീലത്തിലൂടെ യുവാവ് കൈവരിച്ചത് അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ

ശരീരത്തിൽ കടന്ന് കൂടുന്ന രോ​ഗങ്ങളിൽ നിന്ന് മോചനം നേടുന്നതിനായി നാം പല നുറുക്ക് വിദ്യകളും ഉപയോ​ഗിക്കാറുണ്ട്. അവ പലപ്പേഴും വിചിത്രവുമാകാം. അത്തരത്തിലുള്ള ഒരു വിചിത്ര വിദ്യയിലൂടെ വിജയം കൈവരിച്ചുവെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുകയാണ് 34 കാരനായ ഒരു യുവാവ്.

ഇംഗ്ലണ്ട് സ്വദേശിയായ യുവാവ് വിചിത്രമായ ഒരു ശീലമാണ് വച്ച് പുലർത്തിയിരുന്നത്. ഇയാൾ എല്ലാ ദിവസവും സ്വന്തം മൂത്രം കുടിക്കുമായിരുന്നു. ഇതിലൂടെ വിഷാദത്തിൽ നിന്ന് പുറത്തുകടക്കാൻ സാധിച്ചുവെന്നാണ് ഇയാൾ പറയുന്നത്. മാത്രമല്ല പ്രായത്തിൽ പത്ത് വയസോളം കുറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നുവെന്നും അവകാശപ്പെടുന്നു.

ഇംഗ്ലണ്ടിലെ ഹാംഷെയറിൽ നിന്നുള്ള ഹാരി മതാദീൻ എന്ന യുവാവ് 2016 മുതൽ ഈ ശീലം വച്ച്പുലർത്തുന്നു. വിഷാദവും മറ്റ് മാനസിക പ്രശ്നങ്ങളും സുഖപ്പെടുത്താനാണ് താൻ മൂത്ര ചികിത്സയെ ആശ്രയിച്ചതെന്നാണ് ഇയാൾ പറയുന്നത്. ഇത് ആരംഭിച്ച ശേഷം തനിക്ക് സമാധാനവും ശാന്തതയും നിശ്ചയദാർഢ്യവും അനുഭവപ്പെട്ട് തുടങ്ങിയെന്നും വെളിപ്പെടുത്തി.തന്റെ മൂത്രത്തിനെ സൂപ്പർ ക്ലീൻ എന്നാണ് ഇയാൾ വിശേഷിപ്പിക്കുന്നത്. ഇത് കുടിക്കുന്നതും പോരാഞ്ഞ് മുഖത്ത് പുരട്ടുന്നതും ഇയാൾ ശീലമാക്കിയിരുന്നു. ഇങ്ങനെ ചെയ്തതുമൂലമാണ് തനിക്ക് പത്ത് വയസ്സോളം കുറഞ്ഞതായി കാണാനാകുന്നതെന്നും ഇയാൾ പറഞ്ഞു. ചർമ്മത്തിന് ഏറ്റവും നല്ല മരുന്ന് മൂത്രമാണെന്നാണ് ഇയാളുടെ പക്ഷം.എന്നാൽ മൂത്രം കുടിക്കുന്നതിലൂടെ യാതൊരു ഗുണവും ശരീരത്തന് ഉണ്ടാകില്ലെന്നും മറിച്ച് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *