നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ദിലീപ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിറക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നുമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് തുടര്‍ അന്വേഷണത്തിന് കാരണമായത്. എന്നാല്‍ വിചാരണ അവസാനഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് ദിലീപിന്റെ ആക്ഷേപം.
കേരളം ഏറെ ഞെട്ടലോടെ കേട്ട സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. എന്നാല്‍ അന്വേഷണത്തിന്റെ ചുരുളഴിയാതെ നിരവധി സംശയങ്ങള്‍ക്ക് ചോദ്യം കിട്ടാതെ കേസ് നീളുകയാണ്.
