ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴകത്തിന്റെ തലൈവർക്ക്

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്നാടിന്റെ സ്വന്തം തലൈവരായ നടന്‍ രജനികാന്തിന്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്‌കാരമാണിത്. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ്
നടൻ രജനികാന്തിനെ തെരഞ്ഞെടുത്തത്.

‘ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ മികച്ചനടന്മാരില്‍ ഒരാളാണ് ഇതിഹാസതാരമായ രജനീകാന്ത്. 2019ലെ 51-ാം ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നല്‍കുന്നത് സന്തോഷത്തോടു കൂടി നിങ്ങളെ അറിയിക്കുകയാണ്. നല്ലൊരു നടനും നിര്‍മാതാവും തിരക്കഥാകൃത്തും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള മികച്ച പ്രകടനത്തിനാണ് ഈ അംഗീകാരം നല്‍കുന്നത്’. വാർത്ത പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് പുരസ്കാരം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969- മുതൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *