ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവളം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. ഏറെ നാളായുള്ള ജനങ്ങളുടെ വിമാനത്താവളം എന്ന ആഗ്രഹമാണ് സഫലമാകാന്‍ പോകുന്നത്.
വിമാനത്താവള നിര്‍മാണത്തിന് ആവശ്യമായ പണം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 500 മുതല്‍ 600 വരെ കോടി രൂപ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം ഉറപ്പു നല്‍കിയതായും അദ്ദേഹം പറയുന്നു. ഉനകോട്ടി ജില്ലയുടെ ആസ്ഥാനമായ കൈലാഷഹറിലാണ് വിമാനത്താവളം നിര്‍മാണം തുടരുക.
