ത്യാഗസ്മരണയില്‍ ഇന്ന് ബലിപ്പെരുന്നാള്‍;കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ പ്രാര്‍ത്ഥന

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാള്‍ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്‍ ത്യാഗത്തിന്റെയും ഓര്‍മ്മ പുതുക്കുകയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍.

ദേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും, ഭാഷയും, നിറവും പോലുള്ള സകല വേര്‍തിരിവുകളും ഇല്ലാതാക്കുന്ന ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയാണ് വിശ്വാസിക്ക് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയില്‍ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. ദൈവത്തിന്റെ കല്‍പ്പന പ്രകാരം മകന്‍ ഇസ്മായിലിനെ ബലി നല്‍കാന്‍ തയ്യാറായായ പ്രവാചകന്‍ ഇബ്രാഹിമിന്റെ ആത്മ സമര്‍പ്പണമാണ് ഈദുല്‍ അള്ഹയുടെ സന്ദേശം. കല്‍പ്പന അനുസരിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയോട് മകന് പകരം ആടിനെ അറുക്കാന്‍ നിര്‍ദ്ദേശിച്ചതാണ് ചരിത്രം.

Leave a Reply

Your email address will not be published. Required fields are marked *