‘തോൽവി ശീലമാണ്, ഇതൊന്നും പ്രശ്‌നമുള്ള കാര്യമല്ലല്ലോ’; തൃക്കാക്കരയിൽ യുഡിഎഫ് തരംഗമെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര: തിരഞ്ഞെടുപ്പിലെ പരാജയം ശീലമാണെന്ന് എ എന്‍ രാധാകൃഷ്ണന്‍. തൃക്കാക്കരയിലെ തോൽവി ഉറപ്പായതിന് ശേഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍ രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ വിലയിരുത്തിയത്. തൃക്കാക്കരയില്‍ ഉമ തോമസ് തരംഗം ദൃശ്യമായെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയത്തിന്റെ പേരില്‍ ഉമ തോമസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ച വോട്ടുകള്‍ പോലും എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എ എന്‍ രാധാകൃഷ്ണന്‍ വ്യകതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *