കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഒടയംചാലിൽ എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്.തോട്ടത്തിൽ തേങ്ങ പറിക്കാൻ എത്തിയപ്പോഴാണ് സംഭവം. കാട്ടുപന്നിയുമായുള്ള ആക്രമണത്തിൽ മോഹനന്റെ കൈവിരൽ അറ്റുപോയി. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്നു നാട്ടുകാരും പറഞ്ഞു.
അതേസമയം കോഴിക്കോട് ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇന്നലെ മധ്യവയസ്‌കയ്ക്ക് പരുക്കേറ്റിരുന്നു. നഴയന്‍ കോട്ടുമ്മല്‍ ആമിനയ്ക്കാണ് പരുക്കേറ്റത്.
ആടിന് ഇല ശേഖരിക്കുന്നതിനായി സമീപത്തുളള വയലിലേക്ക് പോയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. പരുക്കേറ്റ ആമിന ക്ഷീരകര്‍ഷകയാണ്.ആമിനയെ ഒരു മാസം മുമ്പും സമാനരീതിയില്‍ കാട്ടുപന്നി ആക്രമിച്ചിരുന്നു.
