തൃശ്ശൂർ; കൊവിഡ് മാനദണ്ഡങ്ങൾ നിലനില്‍ക്കേ തന്നെ ഈ വർഷത്തെ പൂരം യഥാവിധി പ്രകാരം നടത്തണമെന്ന വാദത്തിലാണ് സംഘാടകർ. വേണ്ടി വന്നാൽ പ്രതിഷേധവുമായി മുന്നോട്ട പോകാനാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. പൂരം നടത്തിപ്പിനെ കുറിച്ച് ധാരണയിലെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരുന്നുണ്ട്.
പൂരം നടത്തിപ്പിൽ ചടങ്ങുകൾക്ക് യാതൊരു മാറ്റവും അവദിക്കില്ലെന്ന ഉറച്ച നിലപാടാണ് സംഘാടകരുടെത്. തെക്കേവാതിൽ തള്ളിത്തുറന്നുള്ള പൂരം വിളംബരം മുതൽ 36 മണിക്കൂർ ദൈർഘ്യമുള്ള ചടങ്ങുകളിൽ ഒരുപോലും മാറ്റാനാകില്ലെന്നും കൂടാതെ 8 ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളും യഥാവിധി നടത്തണമെന്നാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങും 8 ഘടകക്ഷേത്രങ്ങളുടെയും നിലപാട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസ്ഥയിൽ പൂരം നടത്തിപ്പിനായിട്ട് ജില്ലാഭരണകൂടത്തോട് കടുത്ത സമ്മർദ്ദം ചെലുത്താനാണ് സംഘാടകരുടെ തീരുമാനം. ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിലൂടെ സർക്കാരിനെയും ജില്ലാഭരണകൂടത്തെയും അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അനുകൂലമായ നിലപാട് ലഭിച്ചില്ലെങ്കിൽ ശക്തമായ തുടർനട പടികളുമായി മുന്നോട്ടു പോകുമെന്നാണ് സംഘാടകരുടെ തിരുമാനം. ഏപ്രിൽ 23 നാണ് പൂരം.അതിനു മുന്നേ യായി സർക്കാരിൽ നിന്നും പ്രത്യേക അനുമതി നേടാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം.
| ReplyForward |
