തുളസി നിസാരകാരനല്ല, ദിവസവും കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം

അതിവേ​ഗം വീടുകളിൽ ലഭിക്കുന്നതും നിരവധി രോ​ഗങ്ങൾക്ക് പരി​ഹാരം നൽകുന്നതുമായ മരുന്നാണ് തുളസിയില. നാം സാധാരണയായി മനസിലാക്കി വച്ചിരിക്കുന്നതിനെക്കാൾ നിരവധി ​ഗുണങ്ങൾ തുളസിക്ക് തരാനാകും. പനി മാറുന്നതിന് തുളസിയിലയുടെ നീര് കഴിച്ചാൽ മതി. വെറും വയറ്റിൽ തുളസിയില ചവയ്‌ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും.’

തൊണ്ട വേദനയുണ്ടാവുമ്പോൾ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്‌ത്‌മ, ബ്രോങ്കൈറ്റിക്‌സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്. തലവേദന മാറുന്നതിന് തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയിൽ പുരട്ടുക. നേത്ര രോഗങ്ങൾ ചികിത്സിക്കാൻ കരിംതുളസിയില നല്ലതാണ്. കരിംതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണിൽ ഉറ്റിക്കുന്നത് വേദന അകറ്റാൻ സഹായിക്കും. കുറച്ച് തുളസിയില ദിവസവും കഴിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *