തിരുവനന്തപുരം: അമ്മയും മകളും ഷോക്കേറ്റ് മരിച്ച നിലയില്‍. തിരുവല്ലം സ്വദേശി ഹേന, മകള്‍ നീതു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. നീതുവിന്റെ മകന്‍ പ്രണവിന് ഷോക്കേല്‍ക്കുകയും ഇതുകണ്ട സഹോദരന്‍ പ്രയാഗ് പ്രണവിനെ എടുത്തുമാറ്റാന്‍ ശ്രമിക്കവെ രണ്ടുപേര്‍ക്കും ഷോക്കേറ്റു.
തുടര്‍ന്ന് കുട്ടികളുടെ നിലവിളി കേട്ടെത്തിയ നീതും എര്‍ത്ത് കമ്പിയില്‍ പിടിക്കവെ ഷോക്കേറ്റ് വീണു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച നീതുവിന്റെ അമ്മ ഹേനക്കും ഷോക്കേറ്റു. ഹേനയും നീതുവും മരിക്കുകയും കുട്ടികള്‍ അസാധാരണമാംവിധം രക്ഷപ്പെടുകയും ചെയ്തു.
