സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരുങ്ങുന്ന ഗുജറാത്തില്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി യുടെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ മെഗാ റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഗാന്ധിനഗറിലെ ബിജെപി ഓഫീസ് വരെയായിരുന്നു റോഡ് ഷോ.
വൈകീട്ട് സംസ്ഥാന നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുകയും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പഞ്ചായത്ത് മഹാസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും.
നിലവില്‍ തിരഞ്ഞെടുപ്പുകളില്‍ എല്ലാം വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വിജയം ബിജെപിയെ അടിമുടി മാറ്റി എഴുതുന്ന തരത്തിലുള്ളതാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ മറ്റേതൊരു പാര്ട്ടിയെക്കാളും കൂടുതല്‍ ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി.
