രാജ്യാന്തര എണ്ണ വില എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ എത്തി. ബ്രൈറ്റ് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 113 ഡോളറാണ് വില. അടിയന്തര സ്റ്റോക്കില്‍ നിന്ന് 60 ദശലക്ഷം ബാരല്‍ എണ്ണ വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി അംഗങ്ങള്‍ സമ്മതിച്ചെങ്കിലും എണ്ണവില കുത്തനെ ഉയരുകയായിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങള്‍ നികത്താന്‍ അമേരിക്കയും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയിലെ മറ്റു 30 അംഗരാജ്യങ്ങളും ചൊവ്വാഴ്ച ആറുകോടി ബാരല്‍ എണ്ണ ശേഖരണം വിട്ടുനല്‍കാന്‍ സമ്മതിച്ചു.
എന്നാല്‍ മാര്‍ച്ച് മൂന്നിന് രാജ്യത്തെ നാല് മെട്രോ കളില്‍ പെട്രോള്‍,ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.
