തിരുവനന്തപുരം : സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിലിടമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം ഭരണം കയ്യേറി ഇരിക്കുകയാണ്. വലതുപക്ഷത്തിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കിയ പിന്തുണ ശരിയാണെന്നും, കേരളമണ്ണില്‍ ഒരിക്കലും ബിജെപിക്ക് സ്ഥാനമില്ലെന്നും ആണ് അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോടുള്ള കൃതജ്ഞതയും അദ്ദേഹം ഈ നിമിഷത്തില്‍ രേഖപ്പെടുത്തി.
