ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി.
തന്റെ പ്രചാരണ മുന്നേറ്റത്തില്‍ വിറളി പൂണ്ട സിപിഐഎം കായികമായി വരെ നേരിടാന്‍ തുടങ്ങിയെന്നും പി കെ ജയലക്ഷ്മി പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ജയലക്ഷ്മിയുടെ പ്രചാരണ വാഹനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. കൂടാതെ തനിക്ക് എതിരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥി നേരത്തെ ആരോപിച്ചിരുന്നു. സ്ത്രീയെന്നും പട്ടികവര്‍ഗകാരിയെന്നും പോലും പരിഗണിക്കാതെയാണ് തനിക്ക് എതിരെ ആരോപണങ്ങള്‍ പുറത്തിറക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
