ചെന്നൈ : തമിഴ്‌നാടിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ കേന്ദ്രനീക്കം. 2024 ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എ ഐ ഡി എം കെ ശക്തികേന്ദ്രമായ കൊങ്കുനാട് വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കാന്‍ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ നീക്കം ഭരണഘടനാപരമായി എളുപ്പമായിരിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
എ ഐ എ ഡി എം കെ കോട്ടയായ കൊങ്കുനാടില്‍ ബിജെപിക്ക് ചെറിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോയമ്പത്തൂര്‍, തിരൂപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് കൊങ്കുനാട്.10 ലോക്‌സഭാ, 61 നിയമഭാ മണ്ഡലങ്ങളുണ്ട് ഇവിടെ. കുറച്ചു മണ്ഡലങ്ങള്‍ ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളാക്കി കേന്ദ്രഭരണ പ്രദേശമാക്കാനാണ് നീക്കം.
