ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ആണ് പുതിയ എസ്എംഎസ് സ്കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
എസ്ബിഐ ഉപയോക്താക്കളോട് തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കാൻ പിഐബി ട്വിറ്റര്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
തട്ടിപ്പുകാർ ഇത്തരം അലേർട്ടുകൾ എസ്എംഎസുകളിലൂടെ അയക്കുന്നതാണ് ഈ ആദ്യം ചെയ്യുന്നത്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്നാണ് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഈ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
പിഐബി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.”നിങ്ങളുടെ @TheOfficialSBI അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി പ്രചരിക്കുന്ന ഒരു സന്ദേശം #FAKE ആണ്.”. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടും പിഐബി ഷെയര്‍ ചെയ്തിട്ടുണ്ട്.

 
                                            