കൊല്ലം ; പാൽവില വർദ്ധനവ് ആവശ്യമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.
എത്ര രൂപ വർദ്ധിപ്പിക്കണം എന്ന് ആവശ്യമായ കാര്യങ്ങൾ മിൽമയുമായി ആലോജിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മിൽമയ്ക്ക് വില വർധിപ്പിക്കാനുള്ള അധികാരം ഉണ്ടെങ്കിലും സർക്കാരിനോട് കൂടി ആലോജിച്ചതിനു ശേഷം മാത്രമേ പ്രാബല്യത്തിൽ വരുത്തു എന്നും വിലവർധനവ് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകുമെന്നും ചിഞ്ചു റാണി പറഞ്ഞു. ക്ഷീരകർഷകർക്ക് നൽകുന്ന സബ്സിഡി പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പാൽ ലിറ്ററിന് 7 മുതൽ 8 രൂപ വരെ വർദ്ധിപ്പിക്കണമെന്നാണ് കർഷകർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. ഈ മാസം 21നകം വിലവർധനവ് പ്രാബല്യത്തിൽ വരുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാൽവില വർദ്ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലെ തീരുമാനം.
