ട്രെയിന്‍ ഇടിച്ച യുവാവിന്റെ കൈ ഇനിയില്ല

റെയില്‍ പാത മുറിച്ചുകടക്കുന്നതിനിടെ ആലുവയില്‍ ട്രെയിനിടിച്ച് യുവാവിനെ കൈ പോയി. തമിഴ്‌നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലതുകൈ ആണ് മുറിഞ്ഞത്. തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിന്‍ ആണ് യുവാവിനെ ഇടിച്ചത്. റെയില്‍വേ ട്രാക്കില്‍ മരണത്തോട് മല്ലടിച്ചിരുന്ന ഇയാളെ റെയില്‍വേ ഉദ്യോഗസ്ഥരും ലോക്കല്‍ പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മിപതി അപകടനില തരണം ചെയ്തതായി ആശുപത്രിയില്‍ നിന്നും അറിയിച്ചു.
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നിരവധി അപകടങ്ങലാണ് ഉണ്ടാകുന്നത്. അശ്രദ്ധമൂലം ഒട്ടനവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും നിരവധി പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *