ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ മരിച്ചനിലയില്‍

കൊച്ചി : ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ മരിച്ചനിലയില്‍. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. ലിംഗമാറ്റ ശസ്ത്രക്രിയ പിഴവ് മൂലം താന്‍ നരകയാദന അനുഭവിക്കുകയാണെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അനന്യ പരാതി ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്റര്‍ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിക്കാന്‍ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡി.എസ്.ജി.പിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറി. പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2020ലാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറി ചെയ്യുന്നത്. സര്‍ജറിയുമായി ബന്ധപ്പെട്ട് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുന്നുവെന്ന് അനന്യ ആരോപിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണ് ശാരീരിക ബുദ്ധമുട്ടുകള്‍ക്ക് കാരണമെന്നും അവര്‍ ആരോപിക്കുന്നു. പ്രശ്നത്തിന് പരിഹാരമാവാതെ വന്നതോടെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *