ടോക്യോ ഒളിമ്പിക്‌സ് ; ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനുവിന് വെള്ളി

ടോക്യോ: ടോക്യോയില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡല്‍ സ്വന്തമാക്കി മിരാഭായ് ചാനു. ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ചൈനയുടെ ഷിഹുയി ഹോവ് ഈ ഇനത്തില്‍ ഒളിമ്പിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോഗ്രാം ഉയര്‍ത്തിയാണ് ചൈനീസ് താരം സ്വര്‍ണം നേടിയത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.

Leave a Reply

Your email address will not be published. Required fields are marked *