ടാറ്റൂ ചെയ്യുന്നതിനിടയില്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പി.എസ് സുജീഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു പോലീസ് ഉദ്യോഗസ്ഥര്‍. ഇതോടെ ഒളിവില്‍ പോകുകയായിരുന്നു സുജീഷ്. കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റ് ആണ് പി.എസ് സുജേഷ്. അഞ്ചു വകുപ്പുകളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതിനോടകം ആറുപേരാണ് സുജീഷിനെതിരെ പരാതി നല്‍കിയത്. അതില്‍ നാലെണ്ണം പാലരിവട്ടത്തും രണ്ട് കേസുകള്‍ ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തത്.ബാംഗ്ളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി സുജീഷിനെതിരെ പരാതി നല്‍കിയത്.
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയാണ് യുവതി ഉന്നയിച്ചത്. ഇതിന് ശേഷം വേറെയും യുവതികള്‍ പരാതിയുമായി എത്തിയിട്ടുണ്ട്.
