ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജോജി’. ഇപ്പോളിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ജോജി ഫഹദിൻ്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായി ട്രാജഡി തീമായ സിനിമയാണെന്നാണ് ദിലീഷ് പോത്തന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷൈജു ഖാലിദാണ്. കിരണ്‍ ദാസാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

 
                                            