ജോ ജോസഫിന്റെ വിജയം സുനിശ്ചിത്തം : യൂത്ത് കോൺഗ്രസ് – എസ്

പാലാരിവട്ടം : തൃകാക്കരയിൽ ജനങ്ങളുടെ നേതാവായ Dr. ജോ ജോസഫിന്റെ വിജയം സുനിചിതമാണെന്ന് യൂത്ത് കോൺഗ്രസ്‌ – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌ കാലാ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ്‌ – എസ് – ജില്ലാ പ്രവർത്തക സംഗമവും ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷനും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സന്തോഷ്കാല.

Ldf സർക്കാർ യുവതി യുവാക്കളുടെ ജീവിത നിലവാരം ഉയർത്തുന്നതിലും അവരുടെ ഷേമ പ്രവർത്തനത്തിനും 19 കോടി രൂപ ബഡ്ജറ്റിൽ ഉൾപെടുത്തുകയും 20 ലക്ഷംപേർക്ക് തൊഴിൽ മേഖല സൃഷ്ടിച്ചും psc വഴിയും കായികമേഖല വഴിയും തൊഴിൽ നൽകിയും അതിവേഗം മുന്നേറുന്ന സർക്കാരിന്റെ മുന്നോട്ടു ഉള്ള പ്രവർത്തനത്തിന് തൃക്കകരയിൽ LDF ന്റെ വിജയം അനിവാര്യമാണെന്ന് സംസ്ഥാന യുവജന ക്ഷേമ അംഗം കൂടി ആയ സന്തോഷ്കാലാ വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ്‌ ജോഷി മുള്ളാകുഴിയുടെ അധ്യക്ഷധയിൽ പാലാരിവട്ടം YMC ഹാളിൽ നടന്ന സംഗമത്തിൽ DCC S പ്രസിഡന്റ്‌ B A Ashraf മുഖ്യ പ്രസംഗം നടത്തി..

AICCS അംഗം സന്തോഷ്‌ ലാൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ചാർജ് ഉള്ള ഡിസിസി ജനറൽ സെക്രട്ടറി S V ദിനേശ്, യൂത്ത് കോൺഗ്രസ്‌ S ജനറൽ സെക്രട്ടറി ആന്റണി സജി എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രവർത്തന സംഗമവും ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷനും
യൂത്ത് കോൺഗ്രസ്‌ എസ് പ്രസിഡന്റ്‌ സന്തോഷ്കാല ഉത്ഘാടനം ചെയ്ത് സംസാരിച്ചപ്പോൾ

മുൻ ജില്ലാ പ്രസിഡണ്ടായിരുന്ന ജോഷി മുള്ളംകുഴിയെ (മുവാറ്റുപുഴ )സംസ്ഥാന ജനറൽ സെക്രട്ടറി ആയും പുതിയ ജില്ലാ പ്രസിഡന്റ്‌ ആയി Amal A S ( തൃക്കാക്കര ), Bijas MS (പാലാരിവട്ടം), Sumith (എളമാക്കര), Remya S ( തമ്മനം), Vinoj kuttan (അങ്കമാലി) എന്നിവർ വൈസ് പ്രസിഡന്റ്മാർ ആയും Thoufeek (ആലുവ) ട്രഷറർ, Saju Joseph (കലൂർ), Vimal (അങ്കമാലി), Rajesh Kumar, ജിജത് (പറവൂർ), Hashim (പെരുമ്പാവൂർ), Prashanth (പള്ളുരുത്തി), Mithun (ഞാറക്കൽ) എന്നിവരെ ജനറൽ സെക്രട്ടറിമാരായി സംഗമം തെരഞ്ഞെടുത്തു.

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ LDF സ്ഥാനാർഥി Dr. ജോ ജോസെഫിന്റെ വിജയത്തിനായി LDYF സംയുക്തമായി നടത്തുന്ന 16 മുതൽ 19 വരെയുള്ള മണ്ഡലത്തിലെ യുവ സഭയും 20 തിയതി വൈകുന്നേരം 4 മണിക്ക് കാക്കനാട് എംജി കോട്ടേഴ്സിന് സമീപം യുവ പാർലമെന്റ് സഭയും 23,24,25 തിയതിയിലെ രാവിലെ 7 മുതൽ രാത്രി 7 മണി വരെയുള്ള ബൂത്ത്‌ തല യുവ സ്‌ക്വാഡ് പ്രവർത്തനവും വിജയിപ്പിക്കാൻ ആവശ്യമായ നടപടികൾ വാർഡ് തലത്തിൽ സംഗമം രൂപം നൽകി

Leave a Reply

Your email address will not be published. Required fields are marked *