ജാവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റിനെ നിയമിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയമാണ് ഇവരെ നിയമിച്ചത്.
ശാന്തിശ്രീ പണ്ഡിറ്റിനെ ജെ. എന്‍.യു വൈസ് ചാന്‍സലറായി അഞ്ച് വര്‍ഷത്തേക്ക് നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാണ് ശാന്തിശ്രീ പണ്ഡിറ്റ്. ജെ. എന്‍. യു മുന്‍ വൈസ് ചാന്‍സലറായ എം. ജഗദേഷ് കുമാറിന്റെ അഞ്ച് വര്‍ഷ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനെതുടര്‍ന്നാണ് പുതിയ വൈസ് ചാന്‍സലറെ നിയമിച്ചത്.
