അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. സണ്ണി വയ്‌നാണ് സാറാസിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു.
വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യവര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജുവര്‍ഗീസ് , സിജു വിത്സണ്‍, ശ്രിന്ധ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം എന്നിവരാണ് മറ്റു താരങ്ങള്‍.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം.
വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥ അക്ഷയ് ഹരീഷ്. ക്ളാസ്‌മേറ്റ്സ് അടക്കം മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ നിര്‍മിച്ച ശാന്ത മുരളി, പി.കെ. മുരളീധരനും ചേര്‍ന്നാണ് നിര്‍മ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം.
