പാലാ: പാലാ ജനറൽ ആശുപത്രിയിൽ വരുന്ന നൂറു കണക്കിന് വാഹനങ്ങൾ പാർക്ക് ചെയുവാൻ സൗകര്യമില്ലാത്തത് വളരെ അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും എത്രയും പെട്ടെന്ന് പാർക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നും പാലാ പൗരാവകാശ സംരക്ഷണ സമതി യോഗം മാണി സി കാപ്പൻ എം എൽ എ യോട് ആവശ്യപ്പെട്ടു. കോവിഡ് വാക്സിനേഷന് വേണ്ടിയും മറ്റു ചികിത്സകൾക്ക് വേണ്ടിയും എത്തുന്ന ജനങ്ങൾക്കും ആംബുലൻസിനും ഇപ്പോൾ ആശുപത്രിയിലേക്ക് കടന്നു ചെല്ലുവാൻ പോലും കഴിയുന്നില്ല. ഇതിനെല്ലാം ഉടൻ പരിഹാരം ഉണ്ടാക്കണം. ഇപ്പോൾ പോലീസ് ചെക്കിങ് ആയി ഉപയോഗിക്കുന്ന ആശുപത്രി ജംഗ്ഷൻ സ്ഥലം പാർക്കിംഗ് അവസത്തിനു ഉപയോഗിക്കണം. കൂടുതൽ ട്രാഫിക് പോലിസിനേയും നിയോഗിക്കണം.
യോഗത്തിൽ സമതി പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു. മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, എബി ജെ ജോസ്, എം പി കൃഷ്ണൻ നായർ, ടോണി തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു
