വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ പ്രതിഷേധിക്കുന്നത്. സ്‌റ്റേഷന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധം പൊലീസ് തടഞ്ഞു.ശബരിമലയുടെ പ്രാധാന്യവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സ്റ്റോപ്പുകൾ ഇല്ലാത്ത സാഹചര്യവും കാണിച്ച് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ഉയർത്തുന്ന ആവശ്യം.
ഉദ്ഘാടന യാത്രയില്‍ 14 സ്റ്റേഷനുകളിലാണ് വന്ദേഭാരത് നിര്‍ത്തുക. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഉദ്ഘാടന യാത്രയില്‍ സ്‌റ്റോപ്പുള്ളത്.
