ആരാധകർ ഏറെ കാത്തിരുന്ന തെന്നിന്ത്യൻ താര റാണി നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനമായിരുന്നു ഇന്ന്. മികച്ച ഒരുക്കങ്ങളോടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു വിട്ടത്. നിമിഷങ്ങൾക്കകം ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു.വൈൻ റെഡ് വിവാഹവസ്ത്രത്തിൽ അതീവസുന്ദരിയായി നയൻ താര; ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ പുറത്ത്.

തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹ ചിത്രങ്ങൾ പുറത്ത്. വൈൻ റെഡ് നിറത്തിലുള്ള സാരിയും.
വിഘ്‌നേശ് ശിവന് താലി കൈമാറിയത് സൂപ്പർ സ്റ്റാർ രജനികാന്താണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഷാരൂഖ് ഖാൻ, മണിരത്നം, ബോണി കപൂർ, അജിത് കുമാർ, ഇളയദളപതി വിജയ്, നടൻ ദിലീപ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

