മലയാളത്തിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് മമ്മൂട്ടി നായകനായി എത്തിയ സി ബി ഐ ചിത്രങ്ങൾ. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ സി ബി ഐ5 സമ്മിശ്ര അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ ചർച്ചയാകുന്നത് എഴുത്തുകാരൻ എൻ എസ് മാധവൻ ചിത്രത്തെ കുറിച്ച് എഴുതിയ അഭിപ്രായമാണ്. നെറ്റ്ഫ്ലിക്സില്‍ നിന്നാണ് അദ്ദേഹം ചിത്രം കണ്ടത്. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്.
മമ്മൂട്ടി നന്നായി തന്നെ അഭിനയിച്ചു. എന്നാല്‍ ചിത്രത്തിന്‍റെ കഥയില്‍ വലിയ പഴുതുകള്‍ ഉണ്ടെന്ന് എൻ എസ് മാധവന്‍ പറയുന്നു. നെറ്റ്ഫ്ലിക്സിലൂടെ സിബിഐ 5 ദ് ബ്രെയിന്‍ കണ്ടു. മമ്മൂട്ടി നന്നായി. പക്ഷേ ചിത്രത്തിന് പ്രശ്നങ്ങളുണ്ട്, വലിയവ തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെ ഒട്ടും ഗൗരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നത്, എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. അതേസമയം മാധവന്‍ ഉന്നയിക്കുന്ന പോയിന്റിന് തിരുത്തലുമായും ട്വീറ്റിനു താഴെ ആളുകള്‍ എത്തുന്നുണ്ട്. വിമാനത്തിനുള്ളില്‍ ബ്ലൂ ടൂത്ത് ഡിവൈസുകള്‍ ഉപയോഗിക്കാമെന്നിരിക്കെ അവയുപയോഗിച്ച് പെയറിംഗ് നടത്താന്‍ സാധിക്കുമെന്നും സിനിമ പ്രേമികൾ പറയുന്നു.

 
                                            