ചിത്രകാരിയും ശില്പിയുമായ റോസ ബോൺഹൂറിന്റെ ജന്മദിനത്തിൽ ഡൂഡിൾ നിർമിച്ച് ആദരമർപ്പിച്ച് ഗൂഗിൾ. റോസയുടെ ഇരുന്നൂറാമത്തെ ജന്മദിനമാണ് മാർച്ച് 16 . മൃഗങ്ങളുടെ ചിത്രങ്ങൾ വരച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ റോസയുടെ ജീവിതം കലാരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനം തന്നെയാണ്. 1840 കളിലാണ് മൃഗങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത് റോസ കൂടുതൽ ശ്രദ്ധ നൽകിയത്. ചെറുപ്പത്തിലെ ചിത്രം വരയ്ക്കുമായിരുന്ന റോസയ്ക്ക്ചിത്രകാരൻ കൂടിയായ അച്ഛൻ വലിയ പിന്തുണയാണ് നൽകിയത്.
1949 ൽ പ്രദർശിപ്പിച്ച റോസയുടെ ‘പ്ലോവിങ് ഇൻ നിവെർനെയ്സ് ‘ എന്ന ചിത്രമാണ് അവർക്ക് പ്രൊഫഷണൽ ആർട്ടിസ്റ്റ് എന്ന പദവി നേടിക്കൊടുക്കാൻ കാരണമായത്.
