കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിട്ടുള്ളത്. മകന്‍ ആഷിഖിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇക്കാര്യത്തില്‍ മറുപടി കൊടുത്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലാണ് ഇ.ഡി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
നേരത്തെ കെ.ടി. ജലീല്‍ എം.എല്‍.എ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ജലീല്‍ പറഞ്ഞു.
കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീല്‍ അറിയിച്ചു.
