ചട്ടമ്പിസ്വാമികളുടെ ജന്മ ദിനാഘോഷവും ജീവകാരുണ്യ ദിനാചരണവും അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

  • ആതിര

തിരുവനന്തപുരം : ചട്ടമ്പിസ്വാമി നാഷണല്‍ ട്രസ്റ്റിന്റെയും വിദ്യാധിരാജ വിദ്യാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചട്ടമ്പിസ്വാമികളുടെ ജന്മ ദിനാഘോഷവും ജീവകാരുണ്യ ദിനാചരണവും അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് വട്ടിയൂര്‍ക്കാവ് ശ്രീവിദ്യാധിരാജ വിദ്യാവേദിയുടെ ഭജന മണ്ഡപത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് വിദ്യാധിരാജ ജനറല്‍ കണ്‍വീനര്‍ പി സോമശേഖരന്‍ നായര്‍ അധ്യക്ഷനായി.

നീലകണ്ഠതീര്‍ത്ഥപാദ സ്വാമികളുടെ മഹാസമാധിയുടെ 100-ാം വാര്‍ഷികാചരണത്തിന്റെ ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. വട്ടിയൂര്‍കാവില്‍ പണികഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചട്ടമ്പിസ്വാമി ഭജനമഠത്തിന്റെ ശിലാസ്ഥാപനം പ്രൊഫസര്‍ കുമ്പളത്ത് ശാന്തകുമാരി അമ്മ ശിലാസ്ഥാപനം നിര്‍വഹിച്ചു.

ആറ്റുകാല്‍ ആര്‍ രവീന്ദ്രന്‍ നായര്‍ (ജനറല്‍ സെക്രട്ടറി ചട്ടമ്പിസ്വാമി നാഷണല്‍ ട്രസ്റ്റ്), കെ പി രാമചന്ദ്രന്‍ നായര്‍ (ചെയര്‍മാന്‍ ചട്ടമ്പിസ്വാമി നാഷണല്‍ ട്രസ്റ്റ്), ജ്യോതിന്ദ്ര കുമാര്‍ (പ്രസിഡന്റ് ചട്ടമ്പിസ്വാമി നാഷണല്‍ ട്രസ്റ്റ് ), ഡോ: ജി രാജേന്ദ്രന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍ (കേരള നിയമസഭ മുന്‍ അംഗം), തളിയന്‍ രാജശേഖരന്‍പിള്ള, ബി പ്രഭാകരന്‍ നായര്‍ (സെക്രട്ടറി, വിദ്യാധിരാജ വിദ്യാവേദി), ഡോ:വിളക്കുടി രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് രവി, റാണി വിക്രമന്‍ (മുന്‍ കൗണ്‍സിലര്‍, തിരുവനന്തപുരം നഗരസഭ), എന്‍ രവീന്ദ്രനാഥ്, വട്ടിയൂര്‍ക്കാവ് പി മോഹനന്‍ നായര്‍, ജയദേവന്‍ നായര്‍, ഗിരിധര്‍ ഗോപന്‍, ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സക്‌സസ് കേരള മാഗസിന്റെ ഓണപതിപ്പിന്റെയും ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് കര്‍മശക്തി ദിനപത്രം പുറത്തിറക്കിയ സ്‌പെഷ്യല്‍ സപ്ലിമെന്റിന്റെയും പ്രകാശനകര്‍മം അഡ്വ. വി കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. കര്‍മശക്തി ജനറല്‍ മാനേജര്‍ അനീഷ് വി.ജി ആദ്യ കോപ്പികള്‍ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *