കേരളത്തില്‍ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഗ്രാമീണ ഗവേഷകര്‍ക്കും സാങ്കേതിക വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹനം നല്കുന്നതിലേക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഗ്രാമീണ ഗവേഷക സംഗമം 2021 സംഘടിപ്പിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടങ്ങളിലായാണ് ഗ്രാമീണ ഗവേഷക സംഗമം 2021 ക്രമീകരിച്ചിരിക്കുന്നത്.
ഗ്രാമീണ ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്നതിലേക്കായി ഗ്രാമീണ ഗവേഷകരില്‍ നിന്നും സാങ്കേതിക വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 
                                            