തൃശ്ശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിനിന്റെ എഞ്ചിനും നാല് ബോഗികളും പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ -എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. പുതുക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തെ തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ജനശതാബ്ദി, വേണാട് തുടങ്ങിയ ട്രൈനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
