മലപ്പുറം: കോവിഡ് രോഗം സ്ഥിരീകരിച്ച് വീടുകളിൽ കഴിഞ്ഞിരുന്നവരുടെ മുപ്പത്തിനാലോളം വീടും സ്ഥാപനങ്ങളും അൻപതിൽ പരം വാഹനങ്ങളും ഫോഗിംഗ് മെഷിൻ ഉപയോഗിച്ചും മറ്റു തരത്തിലും അണുവിമുക്തമാക്കി മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കർമ്മ ഭടൻമാർ ശ്രദ്ധേയമാവുന്നു. പത്ത് ദിവസം മുമ്പാണ് പ്രവർത്തനം തുടങ്ങിയത് .
മഞ്ചേരിയിൽ സേവാദൾ നിയോജക മണ്ഡലം ചീഫ് മുജീബ് മുട്ടിപ്പാലത്തിന്റെ നിയന്ത്രണത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ജില്ലാ സേവാദൾ ചീഫ് പി.കെ. സലാം ജില്ലാ തല അണു വിമുക്ത ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് മുഴുവൻസമയവും വേണ്ട നിർദേശങ്ങൾ നൽകി കൂടെയുണ്ട്. എം .ഇസ്ഹാഖ്, സൈദ് മുഹ് യുദ്ധീൻ, ചന്ദ്രൻ പുല്ലഞ്ചേരി, ലത്തീഫ് വേട്ടേക്കോട്, എം സി . ഹനീഫ. ഷാഫി നോട്ടത്ത്, ഹബീബ് റഹ്മാൻ കുയ്യ റമാടി, ടി കെ അനസ്എന്നിവർ പങ്കെടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പി.സുരേന്ദ്രൻ അരീക്കോട് , നാസർ തിരൂർ, വി.പി. ഭാസ്ക്കരൻ , മൊയ്തീൻ മൂന്നിയൂർ, നസീർ ബാബു കുറുക്കോൾ , പ്രമോദ് എ ആർ നഗർ, കിഷോർ നന്നമ്പ്ര, ഷാജഹാൻ തിരൂർ, അക്ബറലി കൊണ്ടോട്ടി. പി. പ്രേമൻ , എ. പി. ആഷിർ മരക്കാർ എന്നിവർ നേതൃത്വം നൽകി .
