ഭരണങ്ങാനം: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ സന്ന്യാസ സമൂഹം ചെയ്തു വരുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും ഇത് എക്കാലവും സ്മരിക്കപ്പെടുമെന്നും മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു.
ഭരണങ്ങാനം സേക്രട്ട് ഗേള്‍സ് ഹൈസ്‌ക്കൂളിന്റെ 92 മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമൂലം കേരളത്തിന്റെ സാമൂഹ്യ രംഗത്ത് ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി ജെസി മരിയ അധ്യക്ഷത വഹിച്ചു.
ഫാ ജോസ് വള്ളോംപുരയിടം, സി ആനി കല്ലറങ്ങാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, സിനിമാ താരം മിയ, പെണ്ണമ്മ തോമസ്, റ്റി സി തോമസ്, ഡി ശ്രീദേവി, മിനിമോള്‍ മാത്യു, സി ഷൈനി തോമസ്, സി ലില്ലിക്കുട്ടി ചെറിയാന്‍, സി ആന്‍സിലിന്‍, സി ആന്‍സ് കരിമ്പനാല്‍, സി ഷേര്‍ളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി ഷൈനി തോമസ്, സി ലില്ലിക്കുട്ടി ചെറിയാന്‍, സി മേരിക്കുട്ടി സിറിയക് എന്നിവര്‍ക്കു യാത്രയയപ്പും നല്‍കി.
